സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു.കേന്ദ്ര കായികമന്ത്രാലയമാണ് പുരസ്‌കാരത്തിന് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. 

സിന്ധുവിനെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വക്താവ് പിടിഐയോട് പറഞ്ഞു. കായിക രംഗത്ത് ഇന്ത്യയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാര ശുപാര്‍ശ.

റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. അടുത്തിടെ, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധു നേടിയിരുന്നു.ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ജപ്പാന്‍ താരം ഒക്കുഹാരയെ കീഴടക്കിയായിരുന്നു സിന്ധുവിന്റെ കിരീടനേട്ടം. ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതെത്തിയ സിന്ധു, ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, സയിദ് മോഡി ഇന്റര്‍നാഷണല്‍ കിരീടങ്ങള്‍ എന്നിവ കരസ്ഥമാക്കിയിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയെ കഴിഞ്ഞദിവസം ബിസിസിഐ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പത്മശ്രീ പുരസ്‌കാരം നല്‍കി സിന്ധുവിനെ രാജ്യം നേരത്തെ ആദരിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും