സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സി ബി ഐ അന്വേഷണം വേണം : വനിതാ കമ്മീഷന്‍

വിമെൻ പോയിന്റ് ടീം

പെരുമ്പാവൂരിൽ നിയമവിദ്യാർ‌ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ.സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നു കമ്മിഷൻ അധ്യക്ഷ ലളിത കുമാരമംഗലം വ്യക്തമാക്കി.കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ല.വിഷയത്തിനു മാധ്യമശ്രദ്ധ ലഭിച്ചതിനു ശേഷമാണു സർക്കാർ നടപടിയെടുത്തത്.അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
ജിഷയുടെ അമ്മയ്ക്കു ഫലപ്രദമായ കൗൺസലിങ് ലഭ്യമാക്കിയില്ല. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും.കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവെന്നും കമ്മിഷൻ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും