സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പോലീസ് സുരക്ഷയിലായതിനാല്‍ ഹാദിയക്ക് നേരിട്ട് കത്തുകള്‍ നല്കാനാവില്ലെന്ന് തപാല്‍ വകുപ്പ്

വിമെന്‍പോയിന്‍റ് ടീം

ഹാദിയക്ക് അയച്ച രജിസ്റ്റേഡ് കത്ത് 'രക്ഷിതാവ് നിരസിച്ചു' എന്ന പേരില്‍ മടങ്ങിയതിനെ തുടര്‍ന്ന് എസ്‌ഐഒ സംസ്ഥാന പ്രസി‍ഡന്റ് സി ടി സുഹൈബ് അയച്ച പരാതിക്കാണ് പോസ്റ്റല്‍ വകുപ്പിന്റെ വിചിത്ര വിശദീകരണം. പൊലീസ് സംരക്ഷണത്തില്‍ ആയതിനാല്‍ ഹാദിയയ്ക്ക് കത്ത് കൈമാറാനാകില്ലെന്നാണ് പോസ്റ്റല്‍ വകുപ്പ് പറയുന്നത്. മഞ്ചേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നാണ് വിശദീകരണം വന്നിരിക്കുന്നത്
കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഹാദിയയ്ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ രക്ഷിതാവിലൂടെ മാത്രമേ കത്ത് കൈമാറാന്‍ കഴിയൂ. എന്നാല്‍ രക്ഷിതാവ് ഇത് നിരസിച്ചതിനാല്‍ പോസ്റ്റ്മാന് അത് കൈമാറാന്‍ കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം 'രക്ഷിതാവ് നിരസിച്ചു' എന്ന കുറിപ്പെഴുതി അത് തിരിച്ചെത്തിച്ചത്- വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

രജിസ്റ്റേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാള്‍ക്കു സ്വീകരിക്കാനും നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ലെന്നിരിക്കെയാണ് ഈ സംഭവം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും