സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയയുടെ കേസില്‍ നീതി ഉറപ്പാക്കാന്‍ വനിത കമ്മീഷന്‍ ഇടപെടണമെന്ന് സ്ത്രീ കൂട്ടായ്മ

വിമെന്‍പോയിന്‍റ് ടീം

വീട്ടുതടങ്കലിന് സമാനമായ അവസ്ഥയില്‍ കഴിയുന്ന ഹാദിയയുടെ കേസില്‍ വനിത കമ്മീഷന്‍ ഇടപെടണമെന്ന് സ്ത്രീ കൂട്ടായ്മ ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകരായ ജെ ദേവിക, മേഴ്‌സി അലക്‌സാണ്ടര്‍, മീര വേലായുധന്‍, ജെ ഭൂമി, വര്‍ഷ ബഷീര്‍ എന്നിവരാണ് വനിത കമ്മീഷനെ സമീപിച്ചത്. കേരളത്തിന് പുറത്ത് നിന്ന് ആശിഷ് നന്ദി, നന്ദിനി സുന്ദര്‍, ആശിഷ് കോത്താരി, സുമിത് സര്‍ക്കാര്‍, സൂസി താരു, മേരി ഇ ജോണ്‍, സതീഷ് ദേശ്പാണ്ഡെ, അമിത് ഭാദുരി, തനിക സര്‍ക്കാര്‍, നിവേദിത മേനോന്‍ തുടങ്ങിയവര്‍ വനിതാകമ്മീഷന് നല്‍കിയ നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

വനിത കമ്മീഷന്‍ അദ്ധ്യക്ഷയോ അംഗങ്ങളോ ഇതുവരെ ഹാദിയയെ വീട്ടില്‍ പോയി കണ്ടിട്ടില്ലെന്നും ആവശ്യമായ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടതായി ജെ ദേവിക ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ലീംഗനീതി പ്രശ്‌നങ്ങളിലെ സര്‍ക്കാര്‍ ഉപദേഷ്ടാവ് ഇതിനെ അനുകൂലിച്ചിട്ടുണ്ട്. വനിത സംഘടനകള്‍, കൂട്ടായ്മകള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടനകള്‍ തുടങ്ങിയവയെല്ലാം ഈ ആവശ്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘവനമാണ് ഹാദിയ എന്ന പെണ്‍കുട്ടി നേരിടുന്നത്. ഹിന്ദുത്വസംഘടനകളാണ് ദുസഹമായ ഈ സ്ഥിതിയുണ്ടാക്കുന്നതെന്നും ദേവിക കുറ്റപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും