സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തദ്ദേശവകുപ്പ് റാങ്കിങ്ങിൽ ‘വനിതാധിപത്യം; ഭരിച്ചു തകർത്തത് വനിതകൾ

വിമെന്‍പോയിന്‍റ് ടീം

വാർഷിക പദ്ധതിനിർവഹണം സംബന്ധിച്ചു തദ്ദേശവകുപ്പു തുടക്കമിട്ട റാങ്കിങ്ങിൽ മുന്നിലെത്തിയതിൽ ഭൂരിഭാഗവും വനിതകൾ നയിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ. ആദ്യ 15റാങ്കിൽ 13ഉം വനിതകൾക്ക്.

വാർഷികപദ്ധതി നിർവഹണത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള പഞ്ചായത്തുകളായ കണിച്ചാർ, തലനാട്, ഈസ്റ്റ് എളേരി എന്നിവ ഭരിക്കുന്നതു യഥാക്രമം സെലിൻ മാണി, സതി വിജയൻ, ഫിലോമിന ജോണി എന്നിവരാണ്. ബ്ലോക്ക് പഞ്ചായത്തുകളുടെ  വാർഷികപദ്ധതി നിർവഹണത്തിൽ മുന്നിൽ നിൽക്കുന്നത് വി.പി.ജാനകി (നീലേശ്വരം), പി.സുജാതകുമാരി (പെരുങ്കടവിള) എന്നിവരാണ്.

ജില്ലാ പഞ്ചായത്തുകളിൽ  വാർഷികപദ്ധതി നിർവഹണത്തിൽ മുന്നിൽ നിൽക്കുന്നത് ടി.ഉഷാകുമാരി (വയനാട്), അന്നപൂർണാദേവി(പത്തനംതിട്ട),കെ.ശാന്തകുമാരി (പാലക്കാട്) എന്നിവരും  നഗരസഭയിൽ ആദ്യ രണ്ടു സ്ഥാപനങ്ങളില് ലിസി ഏബ്രഹാം(ആലുവ ), സി.കെ.സുബൈദ(താനൂർ ) എന്നിവരും കോർപറേഷനുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള കണ്ണൂരിൽ ഇ.പി.ലതയും കൊച്ചിയിൽ സൗമിനി ജെയിനും മികച്ച ഭരണം കാഴ്ച വനിതകളുടെ റാങ്കിങ്ങിൽ ഉൾപ്പെടുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും