സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം മരവിപ്പിക്കണം: ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

വിമെന്‍പോയിന്‍റ് ടീം

ഏറെ വിവാദമായ ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ അവരുടെ കുടുംബം പീഡിപ്പിക്കുകയാണെന്ന് ഷെഫിന്‍ ജഹാന്‍ ആരോപിക്കുന്നു. ഹാദിയയുടെ വീട്ടുകാരും ബന്ധുക്കളും അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷെഫിന്‍ ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി നേരത്തെ നിഷ്‌കര്‍ച്ചിട്ടുള്ളത് പോലെ ഒരു റിട്ടയര്‍ഡ് ജഡ്ജിയുടെ മേല്‍നോട്ടം എന്‍ഐഎ നടത്തുന്ന അന്വേഷണത്തിലില്ല. പുറത്ത് നിന്ന് ആരെയും കാണാന്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ അവള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ഷെഫിന്‍ ജഹാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. തന്നെ ഭീകരാനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

അല്‍ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഹാദിയ കേസും ബന്ധപ്പെട്ട വിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോമിയോ ഡോക്ടറായ അഖില അശോകന്‍ ഇസ്ലാം മതം സ്വീകരിക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ ഈ വിവാഹത്തിനെതിരെ അഖിലയുടെ പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും തന്റെ മകളെ നിര്‍ബന്ധിതമായി മതം മാറ്റുകയായിരുന്നു എന്ന് ആരോപിക്കുകയും ചെയ്തു. മേയില്‍ ഹൈക്കോടതി ഇവരുടെ വിവാഹം അസാധുവാണെന്ന് വിധിച്ചു. ഓഗസ്റ്റില്‍ സു്പ്രീംകോടതി, ഹൈക്കോടതി വിധി ശരിവച്ചു.ഇവര്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ച് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതേസമയ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ടികെ രവീന്ദ്രന്‍ പിന്മാറി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും