സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിമെന്‍പോയിന്‍റ് ടീം

നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് . അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നു എന്ന് കാണിച്ചാണ് ഹര്‍ജി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

അന്വേഷണം പക്ഷപാതപരമാണെന്നും തനിക്കെതിരെ ദുഷ്ടലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
56 പേജുകളുള്ള ജാമ്യാപേക്ഷ തുടങ്ങുന്നത് 25 വര്‍ഷമായി 70ല്‍ ഏറെ ചിത്രങ്ങളുടെ ഭാഗമായ സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേത്രി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ എന്നു പറഞ്ഞാണ്. പള്‍സര്‍ സുനിയെ തനിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനുവദിച്ചത് തനിക്കെതിരെയുള്ള നീക്കമായാണ് കാവ്യ ചൂണ്ടിക്കാണിക്കുന്നത്.
കേസില്‍ കാരണമില്ലാതെ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കാവ്യ അപേക്ഷയില്‍ പറയുന്നു.

കേസില്‍ മാഡമെന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. 
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്കു ശേഷം പരിഗണിക്കാനിരിക്കെയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും