സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോട്ടയം ഭാരത് ആശുപത്രി പിരിച്ചുവിട്ടത് 19 നഴ്‌സുമാരെ

വിമെന്‍പോയിന്‍റ് ടീം

യൂണിയന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. കോട്ടയം ഭാരത് ആശുപത്രി മാനേജ്‌മെന്റാണ് നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ട് പ്രതികാര നടപടികളിലേക്ക് കടന്നിരിക്കുന്നത്. കരാര്‍ അവസാനിച്ചു എന്ന കത്ത് നല്‍കിയാണ് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നഴ്‌സുമാരെപ്പോലും പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെ നഴ്‌സുമാരും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും നടത്തുന്ന സമരം നാല്‍പ്പത് ദിവസങ്ങള്‍ പിന്നിട്ടു.

കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടിട്ടുള്ള നഴ്‌സുമാരുടെ കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചു വിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ ന്യായം. എന്നാല്‍ മാനേജ്‌മെന്റിന്റെ നടപടി അന്യായമാണെന്നും അത്തരത്തിലൊരു കരാര്‍ തന്നെ നിലവിലുണ്ടോ എന്ന കാര്യം ഇതേവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂണിറ്റ് രൂപീകരിക്കുകയും സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതിന്റെ പ്രതികാര നടപടിയാണ് വ്യക്തമായ കാരണം കാണിക്കാതെയുള്ള ഈ പിരിച്ചുവിടലെന്നും സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ അശ്വതി പറഞ്ഞു. സമരം ആരംഭിച്ചതിന് ശേഷം അശ്വതിയേയും പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചു. 19 പേരെയാണ് ഭാരത് ആശുപത്രി മാനേജ്‌മെന്റ് പിരിച്ചുവിട്ടിട്ടുള്ളത്. അനധികൃതമായി അവധിയെടുത്തു എന്ന കാരണം കാണിച്ചാണ് ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ 10 പേരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെയെല്ലാം തിരികെയെടുക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും