സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ചുവന്ന തെരുവിന് താഴ് വീഴുന്നു

വിമെന്‍പോയിന്‍റ് ടീം

പാര്‍ലമെന്റില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി ജിബി റോഡിലെ ചുവന്ന തെരുവ് ഒഴിപ്പിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.ജിബി റോഡിലെ 124 വേശ്യാലയ ഉടമകള്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ച നീക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നിര്‍ദ്ദേശം നല്‍കി.ഈ ചുവന്നതെരുവില്‍ പതിനയ്യായിരത്തിലധികം ലൈ൦ഗിക തൊഴിലാളികളും ആയിരത്തോളം കുട്ടികളും ഉണ്ടെന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2012 ല്‍ 23 തവണ ഇവിടെ റെയിഡ് നടന്നു.ആയിരക്കണക്കിന് സ്ത്രീകളെയാണ് ഓരോ വര്‍ഷവും രക്ഷപെടുത്തുന്നത് .എന്നാല്‍ രക്ഷപെടുത്തുന്നവരേക്കാള്‍ കൂടുതലാണ് ചതിക്കപ്പെട്ടു ഇവിടെ എത്തപ്പെടുന്നവരുടെ എണ്ണം.ഇവര്‍ ബലാത്സംഗത്തിനും കൊടിയ ചൂഷണങ്ങള്‍ക്കും വിധേയരാകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.വനിതാ ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.തിരിച്ചറിയല്‍ രേഖകളുമായി ഈ മാസം 21 നും 24 നും ഇടയില്‍ ഹാജരാകുവാനാണ് ഇവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുള്ളത്.എന്നാല്‍ വേശ്യാലയ ഉടമകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് സ്വാതി മലിവാള്‍ പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും