സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

"ഐ ആം ഗൌരി " പ്രതിഷേധറാലിയില്‍ പതിനായിരങ്ങള്‍

വിമെന്‍പോയിന്‍റ് ടീം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച പടുക്കൂറ്റന്‍ റാലിയില്‍ പതിനായിരങ്ങള്‍.ഗൌരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നു നീതി ഉറപ്പാക്കുക എന്ന ആവശ്യത്തോടെയാണ് റാലി.പ്രതികളെ കണ്ടെത്താനാകാത്തതിലും ഭിന്ന സ്വരങ്ങളോടുള്ള അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച റാലി സെന്‍ട്രല്‍ കോളെജ് മൈതാനത്താണ് അവസാനിക്കുക.സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി സായ്‌നാഥ്, ടീസ്ത സെതല്‍വാദ്, ജിഗ്നേഷ് മേവാനി, അനന്ദ് പട്‌വര്‍ദ്ധന്‍, കവിതാ കൃഷ്ണന്‍, പ്രശാന്ത് ഭൂഷണ്‍, മേധാ പട്കര്‍, മേഘാ പന്‍സാരെ തുടങ്ങി സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ 'ഐ ആം ഗൌരി' എന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 

വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കുക, എഴുത്തുകാര്‍ക്കും സാസ്കാരിക പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ആഹ്വാനത്തോടെയുള്ള റാലിക്ക് നിരവധിപേര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും