സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൈനിക പോലീസില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം

വിമെന്‍പോയിന്‍റ് ടീം

സൈനിക പോലീസില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. ആര്‍മി അഡ്‌ജേണന്റ് ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. കോര്‍പ്‌സ് മുതല്‍ മിലിറ്ററി പോലീസ് വരെയായിരിക്കും സൈനിക പോലീസിലെ സ്ത്രീകളുടെ സ്ഥാനങ്ങള്‍.

പ്രതിവര്‍ഷം 52 പേരെ വീതം നിയമിച്ച് 800 പേരെ സൈനിക പോലീസില്‍ നിയമിക്കാനുള്ള പദ്ധതി തയ്യാറായി കഴിഞ്ഞു. നിര്‍മല സിതാരാമന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായ ശേഷം ആദ്യ വലിയ തീരുമാനമാണ് ഇത്. രാജ്യത്തെ ആദ്യ മുഴുവന്‍ സമയ വനിത പ്രതിരോധമന്ത്രിയാണ് നിര്‍മല. സൈന്യത്തിലെ ലിംഗ വ്യതിയാനത്തിനെതിരായ ശക്തമായ നീക്കമായാണ് പുതിയ തീരുമാനത്തെ കാണുന്നത്.

സൈന്യത്തിലേക്ക് വനിതകളായ ജവാന്മാരെ നിയമിക്കുന്നത് നേരത്തെ കരസേന മേധാവി ബിബിന്‍ റാവത്ത് പ്രഖ്യാപിച്ചെങ്കിലും സൈനിക പോലീസില്‍ വനിതകളെ നിയമിക്കാനുള്ള തീരുമാനം തള്ളിക്കളഞ്ഞിരുന്നു. ലൈംഗികപരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ വനിത പോലീസുകാരുടെ സാന്നിധ്യം സഹായം ചെയ്യുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സൈന്യത്തില്‍ ചില പ്രത്യേക മേഖലകളില്‍ മാത്രമാണ് സൈനിക പ്രാതിനിധ്യമുള്ളത്. മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍സ്, എന്‍ജിനിയറിംഗ് വിഭാഗങ്ങളാണ് ഇവ. സൈനികരുടെ നിയമപരിപാലനം, തടവുകാരെ കൈകാര്യം ചെയ്യല്‍, സിവില്‍ പോലീസിന് ആവശ്യമെങ്കില്‍ അവരെ സഹായിക്കല്‍ എന്നിവയാണ് സൈനിക പോലീസിന്റെ ചുമതലകള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും