സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഞങ്ങളും ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്നവരല്ലേ?

വിമെന്‍പോയിന്‍റ് ടീം

സര്‍ക്കാര്‍ പറഞ്ഞ വേതനമോ, ജോലി സമയത്തില്‍ ഇളവോ അനുവദിക്കാത്ത ആശുപത്രി മാനേജ്‌മെന്റിനെതിരെ കെ.വി.എം. ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലാണ്. 

ട്രോമ യൂണിറ്റില്‍ ഈച്ച കയറിയാല്‍ പിഴ, ചെരിപ്പ് റാക്കിലല്ലെങ്കില്‍ പിഴ, രോഗി ഓടിയാല്‍ പിഴ… ശമ്പളവുമില്ല, പിരിച്ചുവിടലും; ചേര്‍ത്തല കെ.വി.എം ആശുപത്രി നഴ്സുമാരുടെ നരകജീവിതം.വേതന വര്‍ധനവും ജോലി സമയക്രമീകരണവും ആവശ്യപ്പെട്ട് ഇവര്‍ നടത്തുന്ന സമരം 19 ദിവസങ്ങള്‍ പിന്നിട്ടു. 116 നഴ്‌സുമാരാണ് സമരത്തിലുള്ളത്.

130 നഴ്‌സുമാരില്‍ 116 പേരും സമരം ചെയ്യാനിറങ്ങിയിട്ടും മാനേജ്‌മെന്റ് ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും സമരവേദി സന്ദര്‍ശിക്കുകയും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാതെ നടത്തിയ രണ്ട് ചര്‍ച്ചകളിലും തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ വന്നിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു. ആവശ്യങ്ങള്‍ വാക്കാല്‍ അംഗീകരിച്ചു എന്ന് മാനേജ്‌മെന്റ് പറഞ്ഞതായി മന്ത്രി തോമസ് ഐസക് സമരക്കാരെ അറിയിച്ചെങ്കിലും ഇക്കാര്യം രേഖാമൂലം തങ്ങളെ അറിയിക്കുന്നത് വരെ മാനേജ്‌മെന്റിന്റെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന നിലപാടാണ് സമരം ചെയ്യുന്ന നഴ്‌സുമാരുടേത്. രേഖാമൂലം ഇക്കാര്യം അറിയിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇതിനിടെ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതിലും ഇവര്‍ക്ക് പ്രതിഷേധമുണ്ട്.

സര്‍ക്കാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ 50 ബെഡ്ഡിന് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്ന് പറഞ്ഞു. കെ.വി.എം. ആശുപത്രിയില്‍ 208 ബെഡ്ഡുണ്ട്. എന്നിട്ടും സര്‍ക്കാര്‍ പറഞ്ഞ തുക പോയിട്ട് ശമ്പളത്തില്‍ അല്‍പമെങ്കിലും വര്‍ധനവ് വരുത്താന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും