സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷിന്റെ കൊലപാതകം; തിരുവനന്തപുരത്ത് ഇന്ന് പ്രതിഷേധ കൂട്ടായ്മ

womenpoint team

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലും പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിലും തിരുവനന്തപുരത്ത് പ്രതിഷേധകൂട്ടായ്മ നടത്തും. 

തിരുവനന്തപുരം പ്രസ്‌ക്ള‌ബിന്റെ നേതൃത്വത്തില്‍ രാവിലെ 11ന് കേസരി പ്രതിമക്ക് മുന്നില്‍നിന്ന് സെക്രട്ടറിയറ്റ് വരെ പ്രതിഷേധ പ്രകടനം നടത്തും തുടര്‍ന്ന് പ്രസ്‌ക്ള‌ബില്‍ പ്രതിഷേധയോഗം ചേരുമെന്ന് പ്രസ്ക്ളബ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അറിയിച്ചു. 

സാംസ്കാരിക പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് കൂട്ടായ്മ.  പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ എഴുത്തുകാരും കവികളും കലാകാരന്‍മാരും പങ്കെടുക്കും. ജനാധിപത്യത്തിനെതിരായ ഫാസിസ്റ്റ് നീക്കങ്ങളെ ഒറ്റപ്പെടുത്താനായുള്ള കൂട്ടായ്മയില്‍ ഏവരും പങ്കാളികളാകണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും