സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

womenpoint team

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ ഫാസിസ്റ്റ് ശക്തികള്‍ വെടിവെച്ചുകൊന്നതില്‍  രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ലങ്കേഷ് പത്രികയെന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ ഗൗരി ലങ്കേഷിനെ(55)യാണ് പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കടന്നെത്തിയ അജ്ഞാതര്‍ ഇന്നലെയാണ് വെടിവച്ചുകൊന്നത്. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി  നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൌെരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചന.സംഘപരിവാറിന്റെ ഫാസിസത്തിന്റെ അവസാന ഇരയെന്നാണ് ഗൌരിയുടെ കൊലപാതകത്തെ രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമാണന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗൌരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് രംഗത്തെത്തി.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ വീടിന്റെ പ്രവേശന കവാടത്തിന് സമീപംവച്ചാണ്് ഗൌെരിക്കുനേരെ വെടിയുതിര്‍ത്തത്. കാറില്‍ വീട്ടിലേക്ക് വരുകയായിരുന്നു അവര്‍. കാര്‍ റോഡില്‍നിന്ന് വീട്ടുമുറ്റത്തേക്ക് കയറ്റാനായി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. അക്രമികള്‍ ബൈക്കില്‍ ഇവരെ പിന്തുടരുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഗൗരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ ഉടനെ ഇവര്‍ നിലത്തുവീണതായും അക്രമികള്‍ ബൈക്കില്‍തന്നെ രക്ഷപ്പെട്ടതായും അയല്‍വാസികള്‍ പറഞ്ഞു. നിരവധി തവണ വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

കൊലപാതകത്തിനെതിരെ മതേതര ശക്തികള്‍ ഒന്നിച്ച് പ്രതികരിക്കണമെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലപാതകത്തെ അപലപിച്ചു.   ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പുരോഗമനവാദിയായിരുന്ന എം എം കലബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൗരിലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷംമുമ്പ് കലബുര്‍ഗിയെ കൊന്നത്. ഗൌെരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനം. കലബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌെരിയും പങ്കെടുത്തിരുന്നു. ആര്‍എസ്എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്.
 എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകളാണ് ഗൗരി.

മൂന്നുപേര്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് പ്രാഥമികനിഗമനമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി സുനീല്‍കുമാര്‍ പറഞ്ഞു. വളരെ അടുത്തുനിന്ന് ഏഴുതവണ ഗൌെരിയുടെ നെഞ്ചില്‍ വെടിയേറ്റതായും പൊലീസ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും