സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാഷ്യു കോര്‍പറേഷന്റെ ഓണസമ്മാനമായി മൂവായിരം സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയതായി നിയമനം

വിമെന്‍പോയിന്‍റ് ടീം

കാഷ്യു കോര്‍പറേഷന്റെ ഓണസമ്മാനമായി  മൂവായിരം സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയതായി നിയമനം നല്‍കും.  ശനിയാഴ്ച പകല്‍ മൂന്നിന് അയത്തില്‍ ഫാക്ടറി അങ്കണത്തില്‍ ് ചേരുന്ന സമ്മേളനത്തില്‍ നിയമന ഉത്തരവ് നല്‍കല്‍ ചടങ്ങിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാഷ്യു കോര്‍പറേഷന്റെ പുതിയ ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനവും  അദ്ദേഹം നിര്‍വഹിക്കും.

മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ റിക്കോര്‍ഡ് കൈവരിച്ചതിന്  കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയപുരസ്കാരത്തിന്  കാഷ്യു കോര്‍പറേഷന്‍ അര്‍ഹമായ വേളയിലാണ് തൊഴിലാളികള്‍ക്ക് ഓണസമ്മാനം ഒരുക്കുന്നത് എന്ന് ചെയര്‍മാന്‍ എസ് ജയമോഹന്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോര്‍പറേഷനില്‍ 5000 സ്ത്രീ തൊഴിലാളികള്‍ക്കാണ് രണ്ട് ഘട്ടമായി നിയമനം നല്‍കുന്നത്. ഇതില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കിയ 3000 തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമനം. ബാക്കിയുള്ള ഒഴിവുകളില്‍ അടുത്തവര്‍ഷം നിയമനം പൂര്‍ത്തീകരിക്കും. വിവിധ ജില്ലകളിലെ മുപ്പത് കോര്‍പറേഷന്‍ ഫാക്ടറികേന്ദ്രങ്ങളില്‍ നടത്തിയ തൊഴിലാളികളുടെ തൊഴില്‍ കാര്യക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ്  നിയമനം നല്‍കിയത്. ഷെല്ലിംഗ് വിഭാഗത്തില്‍ അര്‍ഹത നേടിയ മുഴുവന്‍ തൊഴിലാളികള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്.  പീലിംഗ് വിഭാഗത്തിലും ആനുപാതികമായി നിയമനം നടത്തി.

തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം ലക്ഷ്യമാക്കി നാടന്‍ തോട്ടണ്ടി സംഭരിച്ച് ഒരു മാസം പൂര്‍ണമായി പൊതുമേഖലാ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചു. ഇത്തരത്തില്‍ നാടന്‍തോട്ടണ്ടി ശേഖരണത്തിലൂടെ അഞ്ച് കോടിയുടെ നേട്ടമാണ് പൊതുമേഖല ഫാക്ടറികള്‍ സ്വന്തമാക്കിയത്. കര്‍ഷകര്‍ക്ക് 130 രൂപ മുതല്‍ 150 വരെ ഉയര്‍ന്നവില നല്‍കിയാണ് തോട്ടണ്ടി സംഭരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും