സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയയുടെ വീട്ടിലെത്തിയ വനിതപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങള്‍

വിമെന്‍പോയിന്‍റ് ടീം

ഹാദിയയുടെ വീട്ടിലെത്തിയ അഞ്ച് വനിത പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി. ഹാദിയയ്ക്ക് നല്‍കാന്‍ സമ്മാനപ്പൊതികളുമായെത്തിയവരെയാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്യുകയും സ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്‌തെന്നാണു പറയുന്നത്. ഹാദിയയ്ക്ക് നല്‍കാനായി പുസ്തകങ്ങളും, വസ്ത്രങ്ങളും, മിഠായികളുമായി എത്തിയതായിരുന്നു മലയാളി ഫെമിനിസ്റ്റ് റീഡിങ് ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍. 

‘'നിങ്ങള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ലേ ഇവിടെ വന്നത്, എന്റെ മകള്‍ക്കുള്ള ചോക്ലേറ്റും ബുക്കും വാങ്ങാന്‍ എനിക്കറിയാം. അതിനിവിടെ ആരും വരേണ്ട എന്ന് പറഞ്ഞുകൊണ്ട് ക്ഷോഭിക്കുകയാണ് ചെയ്തത്.ആ സമയം ‘എന്നെ ഇവിടെ ഇങ്ങനെ എത്രദിവസമായി ഇട്ടിരിക്കുന്നു. ഇവര്‍ എന്നെ തല്ലുകയാണ്. എന്നെ എങ്ങനെയെങ്കിലും രക്ഷിക്ക്’ എന്ന് വിളിച്ച് പറയുന്ന ഹാദിയയുടെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ഒരു സംഘടനയുടേയും ഭാഗമല്ല. പക്ഷെ അപ്പോഴേക്കും അവിടെ നാട്ടുകാരുടെ ഒരു കൂട്ടം ഉണ്ടായി വന്നു. അത് ഒരു സംഘര്‍ഷമായേക്കാമെന്ന അവസ്ഥയിലേക്കെത്തിയപ്പോള്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാരും അവിടേക്ക് വന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ നിന്നുപോയി. അപ്പോഴേക്കും നാട്ടുകാരില്‍ ചിലര്‍ സൈക്കിളിലും ബൈക്കിലുമായി വന്ന് ഞങ്ങളെ ഓടിച്ചു. ഓട്ടോ വിളിക്കാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങള്‍ ഒടുവില്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഹാദിദയയുടെ അമ്മ വളരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. അതുകേട്ടിട്ടായിരിക്കണം ഹാദിയ ജനലിനടുത്ത് വന്ന് തന്നെ രക്ഷിക്കാന്‍ വിളിച്ചു പറഞ്ഞത്. പക്ഷെ ഉടനെ ആ ജനാലകള്‍ കൊട്ടിയടക്കപ്പെട്ടു. ഞങ്ങള്‍ കുറച്ച് സ്ത്രീകള്‍ ഹാദിയയെ കേള്‍ക്കുന്നുണ്ട്, ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നുണ്ട് എന്ന് ഹാദിയയെ അറിയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം''-തങ്ങള്‍ക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് സംഘത്തിലുണ്ടായിരുന്നവര് പ്രതികരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും