സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിജയശ്രീലാളിതയായി ബുള്ളറ്റ് ഷൈനി മടങ്ങിയെത്തുന്നു

വിമെന്‍പോയിന്‍റ് ടീം

ബുള്ളറ്റിൽ 12000 കിലോമീറ്റർ താണ്ടി ചരിത്രം സൃഷ്ട്ടിച്ചു കൊണ്ട് ബുള്ളറ്റ് ഷൈനി മടങ്ങുന്നു. ബുള്ളറ്റിൽ ഒരുമാസത്തെ ഹിമാലയൻ പര്യടനത്തിന് ശേഷം ഞായറാഴ്ച ഷൈനി തിരുവനന്തപുരത്ത് മടങ്ങിയെത്തും.സ്ത്രീ പീഡനത്തിനെതിരെ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ ആണ് ഷൈനിയുടെ നേതൃത്വത്തിൽ ബുള്ളറ്റിൽ യാത്ര നടത്തിയത്.കന്യാകുമാരി മുതൽ ലെ - ലഡാക്ക് വരെയും തിരിച്ചും ബുള്ളറ്റിൽ യാത്ര ചെയ്ത ആദ്യ വനിതാ റൈഡർ എന്ന റെക്കോർഡ് ഷൈനി ഇതോടെ സ്വന്തമാക്കി.  50 ദിവസത്തിൽ 14 സംസ്ഥാനങ്ങളിലൂടെ ഷൈനി കടന്നു പോയി. 
കോളേജിൽ പഠിക്കുമ്പോൾ വനിതാ ക്രിക്കറ്റ് ടീമംഗം ആയിരുന്ന ഷൈനി 20 വയസ്സിൽ ബുള്ളറ്റ് ഓടിച്ചു തുടങ്ങിയതാണ്. അമ്മാവന്റെ റോയൽ എൻഫീൽഡിനോട് അന്ന് തോന്നിയ കമ്പമാണ് ഷൈനിക്ക് ബുള്ളറ്റ് വനിതാ എന്ന ബഹുമതി നേടാൻ സഹായകമായത്. തിരുവനന്തപുരം നഗരത്തിൽ സ്ത്രീകൾ സ്‌കൂട്ടർ പോലും ഓടിക്കാൻ മടിച്ചിരുന്ന കാലത്തു തന്നെ ഷൈനി ബുള്ളറ്റ് ഓടിച്ചു അത്ഭുതം സൃഷ്ട്ടിച്ചു. ബുള്ളറ്റ് ഷൈനിക്ക് ഭ്രാന്തമായ ആവേശം തന്നെ ആണ്. ഇപ്പോൾ ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മക്കും ഷൈനി മുൻകൈ എടുത്തിട്ടുണ്ട് .
ഇപ്പോഴത്തെ യാത്രയുടെ ദേശീയ തലത്തിൽ തന്നെ ഷൈനി ശ്രദ്ധിക്കപ്പെട്ടിരുന്നു. നിശ്ചയദാർഢ്യവും ധീരതയും സാഹസികതയും ആവശ്യമായ ഹിമാലയൻ ബുള്ളറ്റ് യാത്ര യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ അനായാസമായി പൂർത്തിയാക്കി ആണ് ഷൈനി റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 
വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ ആണ് ഹിമാലയൻ പര്യടനം സംഘടിപ്പിച്ചത്.
തിരുവനന്തപുരത്തു മാനവീയം വീഥിയിൽ ഞായറാഴ്ച്ച വൈകിട്ട് 5 ന് ഷൈനിക്ക് സുഹൃത്തുക്കൾ സ്വീകരണം സംഘടിപ്പിച്ചിരുന്നു .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും