സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാത്രിയില്‍ സ്ത്രീകളെ ഫോണ്‍കോളുകളുമായി ശല്യം ചെയ്യുന്നവര്‍ സൂക്ഷിക്കുക!

വിമെന്‍പോയിന്‍റ് ടീം

രാത്രിയില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഫോണ്‍കോളുകളുമായി എത്തുന്ന പുരുഷന്മാരെ കുറിച്ച് അന്വേഷിക്കാന്‍ കേരള വനിതാ കമമ്മീഷന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച ആലപ്പുഴയില്‍ നടന്ന അദാലത്തില്‍ എത്തിയ ഒരു കേസ് പരിഗണിക്കവേയാണ് സൈബര്‍ സെല്‍ ഡിവൈഎസ്പിയോടെ ആ കേസും സമാന സംഭവങ്ങളും അന്വേഷിക്കാനും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ആലപ്പുഴയില്‍ താമസിക്കുന്ന ഒരു യുവതിയുടെ കേസ് പരിഗണിക്കവേ കമ്മീഷന്‍ മെമ്പര്‍ അഡ്വ. എം എസ് താരയാണ് അന്വേഷണമാവിശ്യപ്പെട്ടത്.

കുടുംബ പ്രശ്‌നങ്ങല്‍ കാരണം ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഈ യുവതിക്ക് രാത്രിയില്‍ നിരന്തരം ഫോണ്‍കോള്‍ വരാറുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്തുകളാണ് തന്നെ രാത്രിയില്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നതെന്നും അവര്‍ക്ക് തന്റെ നമ്പര്‍ നല്‍കിയത് ഭര്‍ത്താവ് തന്നെയാണെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ എത്രയുംപെട്ടെന്ന് നടപടി എടുക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്യുന്നതായും ധാരാളം പരാതികള്‍ സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ കോളുകള്‍ നിരീക്ഷിക്കുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നിര്‍ദ്ദേശവും സൈബര്‍സെല്ലിന് ലഭിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും