സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പിന്നോക്ക വനിതാ സംരംഭകര്‍ക്കായി സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി

വിമെൻ പോയിന്റ് ടീം

പുതിയ വ്യവസായ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി നടപ്പാക്കുന്നതിനുതൊട്ടു പിന്നാലെ പിന്നോക്ക വിഭാഗക്കാര്‍ക്കും വനിതകള്‍ക്കുമായി സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ 1,25,000 ബാങ്ക് ശാഖയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞത് ഒരു വായ്പയെങ്കിലും ഒരു വനിതാ സംരംഭകയ്ക്കും നല്‍കിയിരിക്കണം. ഏറ്റവും കുറഞ്ഞത് 2,25,000 പേര്‍ക്കെങ്കിലും ഈ വായ്പ ലഭ്യമാകും. ഒരു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ പദ്ധതിയില്‍ വായ്പ ലഭിക്കും. കൂടാതെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കു റീ ഫിനാന്‍സ് സഹായം ലഭ്യമാക്കാനായി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ പതിനായിരം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും