സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അഭിഭാഷകര്‍ക്കിടയിലെ സീനിയര്‍ ജൂനിയര്‍ വിവേചനം അവസാനിപ്പിക്കാന്‍ ഇന്ദിര ജയ്‌സിംഗ്

വിമെന്‍പോയിന്‍റ് ടീം

അഭിഭാഷകര്‍ക്കിടയിലെ സീനിയര്‍, ജൂനിയര്‍ വര്‍ഗ്ഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ സീനിയര്‍ അഭിഭാഷക കുപ്പായം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് സ്വാതന്ത്ര്യദിനത്തില്‍ തുടക്കം കുറിക്കുമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. അവാര്‍ഡ് മടക്കിനല്‍കല്‍ മാതൃകയില്‍ രാജ്യവ്യാപകമായി അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അവര്‍ അറിയിച്ചു.

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സീനിയര്‍ അഭിഭാഷകയായി ബോംബെ ഹൈക്കോടതിയാണ് ഇന്ദിര ജയ്‌സിംഗിനെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും അവരാണ്. 1986മുതല്‍ സീനിയര്‍ അഭിഭാഷക എന്ന നിലയില്‍ രാജ്യത്തെമ്പാടുമുള്ള കോടതികളില്‍ പ്രത്യേക പരിഗണനകള്‍ അനുഭവിച്ചതിന് ശേഷമാണ് ഒരു സാധാരണ വക്കീലില്‍ നിന്നും മുതിര്‍ന്ന വക്കീലിനെ വേര്‍ത്തിരിക്കുന്ന ഡ്രസ് കോഡ് ലംഘിക്കാന്‍ ഈ 76കാരി തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ കഴുത്തില്‍ ഒരു ഫ്‌ളാപ്പ് ഉണ്ടാവും. സാധാരണ അഭിഭാഷകരുടെ കുപ്പായത്തില്‍ ഇതുണ്ടാവില്ല.

അഭിഭാഷകനായ ആനന്ദ് ഗോവറിനെ വിവാഹം കഴിച്ചിരിക്കുന്ന ഇന്ദിര ജയ്‌സിംഗ് ആണ് ഇന്ത്യയിലെ ആദ്യത്തെ വനിത സോളിസിറ്റര്‍ ജനറല്‍. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അവര്‍ക്ക് ഈ പദവി ലഭിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും