സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടി

വിമെന്‍പോയിന്‍റ് ടീം

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ തനിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷനെയും പി സി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കേരളം പൂര്‍ണ പിന്തുണ കൊടുത്തു. കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ചോദിച്ച് വേദന ഉളവാക്കാന്‍ ജോര്‍ജിന് അവകാശമില്ല. ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ശാരദക്കുട്ടി വിമര്‍ശിക്കുന്നു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും