സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'ലിംകാ ബുക്കില്‍ ആരാച്ചര്‍'

വിമെൻ പോയിന്റ് ടീം

കെ ആര്‍ മീരയുടെ ആരാച്ചര്‍ നോവല്‍ ഇന്ത്യന്‍ റെക്കോഡുകളുടെ പട്ടികയായ ലിംകാബുക്കില്‍ ഇടം പിടിച്ചു. പ്രത്യേക പതിപ്പിലെ ഒറ്റ പ്രതിക്ക് ഏറ്റവുമധികം വില ലഭിച്ച പുസ്തകം എന്ന നിലയിലാണിത്. ഈ നോവല്‍ 50,000 കോപ്പി വിറ്റഴിച്ചതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പതിപ്പാണ് ലേലത്തിനു വച്ചത്. അബുദാബിയിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബഷീര്‍ ഷംനാദ് 55,000 രൂപയ്ക്ക് പ്രത്യേക പതിപ്പ് ലേലത്തില്‍ പിടിച്ചു.
നോവലിന്റെ ആദ്യ പുറവും അവാസപുറവും എഴുത്തുകാരിയുടെകൈയക്ഷരത്തിലാണ് തയ്യാറാക്കിയിരുന്നത്. പ്രത്യേക പതിപ്പിന്റെ കവര്‍ രൂപകല്പന ചെയ്തത് റിയാസ് കോമു ആയിരുന്നു. ലിംകാബുക്കിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ആരാച്ചാറിന്റെ റെക്കോഡ് നേട്ടം ഉള്‍പ്പെടുത്തിയിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും