സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയ കേസ് വിവരങ്ങള്‍ എന്‍ഐഎ-ക്ക് കൈമാറണമെന്ന് സുപ്രീംകോടതി

വിമെന്‍പോയിന്‍റ് ടീം

ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരള പോലീസ്‌, ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറണമെന്ന് സുപ്രീംകോടതി. കേസിലെ അന്വേഷണം എന്‍ഐഎ-ക്കു കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്‍ഐഎ അല്ലെങ്കില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നത്.

പോലീസ് കേസിന്റെ വിവരങ്ങള്‍ എന്‍ഐഎ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്‌. ഹര്‍ജിക്കാരനായ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചിട്ടുണ്ട്. ഷെഫിന്‍ എന്‍ഐഎയുടെ ഇടപെടലിനെ സംശയിക്കുന്നതെന്തിനാണെന്നും ഹര്‍ജിക്കാരന്‍ നീതിയുക്തമായ അന്വേഷണം ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹാദിയ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹാദിയയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും