സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മലയാള സിനിമാ രംഗത്തെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുംഃ മന്ത്രി എ കെ ബാലന്‍

വിമെന്‍പോയിന്‍റ് ടീം

മലയാള സിനിമാ രംഗത്തെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. നിയമസഭയില്‍ എം സ്വരാജ് എംഎല്‍എ ഉന്നയിച്ച സബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. ചലച്ചിത്ര നിര്‍മ്മാണ മേഖലയെ ഒരു വ്യവസായമായി കണക്കാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്‌കാരവും സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി അറിയിച്ചു. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സണായുള്ള ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തും. സിനിമാ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും, അടങ്ങുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു നിയമനിര്‍മ്മാണം നടത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. ചലച്ചിത്ര നിര്‍മ്മാണത്തെ വ്യവസായമായി കണക്കാക്കാന്‍ ആ രംഗത്തെ എല്ലാ വിഭാഗവുമായും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. മിനിമം വേതനം കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിന് ഉപദേശക സമിതിയെ തൊഴില്‍ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും