സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മായാവതിയെ യുപി രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ ദളിത്- മുസ്ലീം സംഘടനകള്‍ ഒന്നിക്കുന്നു

വിമെന്‍പോയിന്‍റ് ടീം

യു.പി രാഷ്ട്രീയത്തില്‍ നിന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയെ പുറത്താക്കാന്‍ ദളിത്- മുസ്ലീം സംഘടനകള്‍ ഒന്നിക്കുന്നു. മായാവതിക്കുള്ള ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാനും ബി.എസ്.പിയില്‍ നിന്നു പുറത്താക്കാനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 16 സംഘടനകള്‍ ഇന്നലെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ബി.എസ്.പിയില്‍ നിന്നു മായാവതി പുറത്താക്കിയവരും അവരോട് കലഹിച്ച് പാര്‍ട്ടി വിട്ടവരുമാണ് ഈ കൂട്ടായ്മയ്ക്ക് പ്രധാനമായും നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ മെയില്‍ മായാവതി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നസീമുദ്ദീന്‍ സിദ്ദിഖിയാണ് മായാവതിക്കെതിരായ നീക്കത്തിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്. ബി.എസ്.പിയുടെ മുന്‍ എം.പി പ്രമോദ് കുരീല്‍ കണ്‍വീനറായി നാഷണല്‍ ബഹുജന്‍ അലയന്‍സ് എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും