സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിമൻ ഇൻ സിനിമ കളക്ടീവ് കൂട്ടായ്മ; സംഘടനയാകുമ്പോൾ എല്ലാവരും ഉണ്ടാകും:സജിത

വിമെന്‍പോയിന്‍റ് ടീം

''ആരെയും അംഗങ്ങളാക്കി തുടങ്ങിയതല്ല വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ള്‌യു‌‌സിസി) .നടിയെ ആക്രമിച്ച സംഭവമുണ്ടായതുകൊണ്ടാണ് അതിനു പെട്ടെന്നൊരു സംഘടനാരൂപം കൈവന്നത്.അധികമാരോടും പറയാതെയാണ്  പ്രവർത്തനം തുടങ്ങിയതെന്ന വിമർശനം ശരിയാണ്.പക്ഷെ ആരെയും ഒഴിവാക്കിയതല്ല' ഡബ്ലിയു‌സിസിയെ സംബന്ധിച്ച് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി സംഘടനയുടെ സംഘാടകരിൽ പ്രമുഖയായ നടി സജിത മഠത്തിൽ പറഞ്ഞു.

സംഘടന തുടങ്ങിയത് അറിയിച്ചില്ലെന്ന നടി ലക്ഷ്മി പ്രിയയുടെ അഭിപ്രായത്തോട് പ്രതികരിയ്ക്കുകയായിരുന്നു സജിത.‘ലക്ഷ്മിപ്രിയയുടെ വിമർശനം ശരിയാണ്.സംഘടന ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.സെപ്തംബറിൽ ആ നടപടികൾ പൂർത്തിയാകും. അതിനുശേഷം സിനിമാരംഗത്തെ മുഴുവൻ സ്ത്രീകളെയും അംഗങ്ങളാക്കാൻ ശ്രമിയ്ക്കും.‘’

മലയാള സിനിമയെ കൂടുതൽ ജന്റർ സെൻസിറ്റീവ് ആക്കുന്നതിനും കൂടുതൽ സ്ത്രീകളെ ഈ മാധ്യമം പരിചയപ്പെടുത്താനും അതുവഴി സ്ത്രീകൾക്കു അന്യമല്ലാത്ത ഒരു തൊഴിലിടമായി മലയാള സിനിമയെ മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കാവും  സംഘടന ഊന്നൽ നൽകുക. അതുകൊണ്ടുതന്നെ ഈ രംഗത്തെ മുഴുവൻ സ്ത്രീകളെയും ഇതിൽ അണിനിരത്തണമെന്നാണ് ആഗ്രഹം. ഇപ്പോഴുയരുന്ന വിമർശനങ്ങൾ പോസിറ്റിവായി തന്നെ കാണുന്നു സജിത ദേശാഭിമാനി ഡോട്ട് കോമിനോട് പറഞ്ഞു.

ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തുടങ്ങിയ ആലോചനകളാണ് ഇങ്ങനെയൊരു സംഘടന എന്ന ആശയത്തിലേക്കെത്തിയത് സ്വാഭാവികമായും ആഗ്രൂപ്പിൽ ഉണ്ടായിരുന്ന 20 പേരേ   ഇപ്പോഴത്തെ കൂട്ടായ്മയിലുള്ളൂ.സംഘടനയ്ക്ക് നിയത രൂപം ആകുന്നതോടെ ആ പരിമിതി മുറിച്ചുകടക്കും. എല്ലാ സ്ത്രീകളുടേതുമായി സംഘടന മാറും.

സിനിമയിലെ സ്ത്രീയുടെ പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ച പൊതു ഇടങ്ങളിലേക്ക് എത്തിയ്ക്കാനായി എന്നത് കൂട്ടായ്മയുടെ വിജയമാണ് .ചലച്ചിത്ര രംഗത്തെ നിലവിലുള്ള സംഘടനകളിലും കൂട്ടായ്മ ഉയർത്തിയ പ്രശ്നങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടു. സംഘടനാരൂപം വരുന്നതോടെ കൂടുതൽ കരുത്തോടെ നീങ്ങാൻ കഴിയുമെന്നാണ് പ്രത്യാശ.

ഇപ്പോൾ തന്നെ ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. ടി പി സെൻകുമാർ,സജി നന്ത്യാട്ട്, പിസി ജോർജ് എന്നിവരും മംഗളം ചാനലും നടിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ സാധ്യമായ നടപടികൾ സ്വീകരിച്ചു. ഞങ്ങൾ ഓരോ വിഷയത്തിലും എടുത്ത ചില നടപടികളെ കുറിച്ച് വിശദമാക്കാനാണ് ഫേസ് ബുക്ക് പോസ്റ്റ് ഇടാറുള്ളത്. അല്ലാതെ എഫ് ബി പോസ്റ്റിൽ ഞങ്ങളുടെ പ്രതികരണങ്ങൾ അവസാനിക്കുന്നു എന്ന ധാരണ തെറ്റാണ്.‘സജിത പറഞ്ഞു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും