സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകളും കുട്ടികളും കേരളത്തില്‍ സുരക്ഷിതരല്ല - ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

ഡോ : മോഹന്‍ റോയ്

സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ പൊലീസും സര്‍ക്കാരും നിരന്തര ഇടപെടലുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുമ്ബോഴും സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി പൊലീസിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു . ഈ വര്‍ഷം ഏപ്രില്‍ വരെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെ 5169 - അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 668 - പീഡനങ്ങളും 1635 - പീഡനശ്രമങ്ങളുമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. 
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2016 - ലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. 2015 - ല്‍ 12,383 - അതിക്രമങ്ങള്‍ ഉണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 15,114 - എണ്ണമായി വര്‍ദ്ധിച്ചെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

* കുട്ടികളോടും പരാക്രമം .

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 2881 - അതിക്രമങ്ങള്‍ കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വ‍ര്‍ഷം ഏപ്രില്‍ വരെ 1217 - കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . 2016 - ല്‍ 958 - പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 375 - ആയി ഉയര്‍ന്നു. 
അതായത് ഓരോ മാസവും 94 - ല്‍ അധികം പീഡനങ്ങളാണ് കുട്ടികള്‍ക്കു നേരെയുണ്ടായതെന്ന് സാരം.

നാല് മാസത്തിനിടെ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത് 1134 - കേസുകളാണ്. 
2016 - ല്‍ ഇത് 2122 - ആയിരുന്നു. ശരാശരി നൂറിലേറെ കേസുകളാണ് 2017 - ല്‍ വര്‍ദ്ധിച്ചത്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നവ ഇതിലും എത്രയോ ഇരട്ടിയാണെന്ന് അധികൃതര്‍ പറയുന്നു. കുട്ടികള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമ കേസുകളില്‍ ഭൂരിപക്ഷത്തിലും പ്രതികള്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണെന്നതാണ് മറ്റൊരു വേദനിപ്പിക്കുന്ന സത്യം. അച്ഛനും അപ്പൂപ്പനും വരെ ഇക്കൂട്ടത്തില്‍ കാണും. അതുകൊണ്ട് തന്നെ പരാതിപ്പെടാന്‍ പലരും മടിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

*എങ്ങുമെത്താതെ പ്രതിരോധങ്ങള്‍ .

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കേരള പൊലീസിന്റെ പിങ്ക് പൊലീസ് പെട്രോളിംഗും , മിത്ര ഹെല്‍പ്ലൈനും , വിമെന്‍ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം പട്രോളിംഗ് വാഹനത്തില്‍ കറങ്ങുന്നതും പാര്‍ക്കിലും മറ്റും ഇരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിരട്ടുന്നതിലേക്കും ഒതുങ്ങുന്നുവെന്നും ആക്ഷേപമുണ്ട്.

* സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ .

( വര്‍ഷം , പീഡനം ,പീഡനശ്രമം , ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്ന ക്രമത്തില്‍. )​

2013 - 1221 - 4362 - 13738
2014 - 1283 - 4357 - 13880
2015 - 1263 - 3991 - 12383
2016 - 1656 - 4029 -15114
2017 - 668 - 1635 - 5169
( ഏപ്രില്‍ വരെ . )​​

* കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ .

2013 - 1877
2014 - 2286
2015 - 2384
2016 - 2881
2017 - 1217
( ഏപ്രില്‍ വരെ .)​​

* 20 % മനോരോഗത്തിന് അടിമ .

സാമൂഹിക മാദ്ധ്യമങ്ങളുടെ കടന്നുകയറ്റവും നൂതന സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗവുമാണ് സ്ത്രീകള്‍ക്ക് നേരെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് പ്രധാന കാരണം. ഗോപ്യമായി കാണേണ്ടതും അറിയേണ്ടതും അമിത ലൈംഗികവത്കരണം സ്വീകരണ മുറിയിലെത്തിയിരിക്കുന്നു എന്നാണ്. സമൂഹത്തില്‍ ഇരുപത് ശതമാനം പേരും മനോരോഗത്തിന് അടിമയാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനൊടൊപ്പം മയക്കുമരുന്നും മദ്യവും കൂടിയാകുമ്ബോള്‍ മനുഷ്യന്‍ മൃഗത്തെക്കാളും മോശമാവുന്നു. ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു ദുരനുഭവം വരുമ്ബോള്‍ മനുഷ്യന്‍ ദുരന്താനന്തര മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നു.

* പരിഹാരം എന്ത് ... ?​

ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയെ ഇരയെന്നല്ല , " അതിജീവിത " എന്നാണ് വിളിക്കേണ്ടത്. സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നുള്ള പാഠം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. സ്ത്രീകളോടുള്ള വീട്ടിലെ പുരുഷന്മാരുടെ സമീപനമാണ് ആണ്‍കുട്ടികള്‍ മാതൃകയാക്കുന്നത്. പെണ്‍കുട്ടികളെക്കാളും ആണ്‍കുട്ടികളെയാണ് സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് രക്ഷിതാക്കള്‍ പഠിപ്പിക്കേണ്ടത്. മാനസിക വൈകല്യമുള്ള കുട്ടികളെ സ്കൂള്‍തലത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കണം. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് പെണ്‍കുട്ടികളെ ആയോധന കലകള്‍ പഠിപ്പിക്കുന്നത് നല്ലതായിരിക്കും.

ഡോ : മോഹന്‍ റോയ് .
ആര്‍ . എം . ഒ . അസി : പ്രൊഫസര്‍ .
സൈക്യാട്രി വിഭാഗം . 
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും