സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയില്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യയില്‍ ഓരോ വര്‍ഷവും നാപ്കിനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. 2011ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം മാസമുറയുള്ള സ്ത്രീകളുടെ എണ്ണം ഏതാണ്ട് 35.5 കോടിയോളം വരും. ഇതില്‍ 12ശതമാനം മാത്രമാണ് നാപ്കിനുകള്‍ ഉപയോഗിക്കാന്‍ വരുമാനം ഉള്ളവര്‍ എന്നാണ് അന്നത്തെ കണക്ക്. അതു തന്നെ നഗരം, ഗ്രാമം എന്നിങ്ങനെ വേര്‍തിരിച്ച കണക്കും ദേശീയ ആരോഗ്യ കുടുംബ മിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഗ്രാമങ്ങളിലെ 48.5ശതമാനം നാപ്കിന്‍ ഉപയോഗിക്കുമ്പോള്‍ നഗരത്തില്‍ അതിന്റെ ഉപയോഗം 77.5 ശതമാനമാണ്.  ബാക്കിയുള്ളവര്‍ ഉപയോഗിക്കുന്നത് തുണികളും കടലാസുകളുമാണെന്നും സര്‍വ്വെകള്‍ പറയുന്നു. 
നാപ്കിനുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതു മൂലം സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ക്യാന്‍സര്‍ അടക്കമള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകള്‍ ഇല്ലാത്ത നമ്മുടെ നഗരങ്ങളില്‍ മണിക്കൂറുകളോളം നനഞ്ഞ നാപ്കിനുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

സ്ത്രീ സംബന്ധമായ ഉപയോഗത്തിനായി ഇപ്പോള്‍ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ വിറ്റഴിയുന്നത് വര്‍ഷം തോറും 340 മില്യന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്്. ഇതില്‍ ഏറിയ പങ്കും സ്ത്രീകള്‍ ആര്‍ത്തവ ആവശ്യത്തിനായി ഉപയോഗിക്കുന്ന നാപ്കിനുകളും. ഇത് 2020ല്‍ 522 മില്യന്‍ ഡോളറാകും എന്നാണ് ഇവര്‍ നടത്തിയ പഠനങ്ങളിലെ സൂചന.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും