സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ 50 ശതമാനം പേരുടെയും മാസവരുമാനം 1000 രൂപയില്‍ താഴെ

വിമെന്‍പോയിന്‍റ് ടീം

സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 50 ശതമാനം പേരുടെ മാസ വരുമാനം 1000 രൂപയില്‍ താഴെയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സാക്ഷരതാ മിഷന്‍ നടത്തുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുക്കാന്‍ തയ്യാറായ 918 പേരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. 20 ശതമാനം പേര്‍ തൊഴില്‍രഹിതരാണ് എന്നും സര്‍വ്വെ കണ്ടെത്തുന്നു. നൂറില്‍ ആറ് പേര്‍ യാചന നടത്തുമ്പോള്‍ 8 പേര്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നു എന്നും സര്‍വ്വേ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായാണ് ‘സമന്വയ’ എന്ന പേരില്‍ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്. സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഈ വിഭാഗത്തില്‍ കൂടുതലാണ്. ഏഴിനും പത്തിനും ഇടയില്‍ പഠിക്കുമ്പോഴാണ് കൂടുതല്‍ പേരും വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. വിദ്യാലയങ്ങളില്‍ കളിയാക്കലുകള്‍, കൌമാരത്തില്‍ സ്വന്തം ലിംഗം തിരിച്ചറിയുന്നതും പഠന സൌഹൃദ സാഹചര്യം നഷ്ടമാകുന്നതുമാണ് പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.തുടര്‍ വിദ്യാഭ്യാസ 918 ട്രാന്‍സ്ജെന്‍ഡേഴ്സ് സന്നദ്ധരാണെന്നുമാണ് റിപ്പോര്‍ട്ട് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും