സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെരുമ്പാവൂരിലെ കൊലപാതകം: കേരളം നടുങ്ങി

വിമെൻ പോയിന്റ് ടീം

പെരുമ്പാവൂരിലെ കുറുപ്പംപടി ഇരിങ്ങോളില്‍ നിയമവിദ്ധ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(29)ആണ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗത്തിന്‍റെ അതേ മോഡലിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസിന്‍റെ നിഗമനം.ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ഇരുമ്പിന് സമാനമായ വസ്തു കുത്തികയറ്റിയതിനെ തുടര്‍ന്ന് കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു മൃതശരീരം.മൃത്ദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തപ്പോള്‍ കണ്ടെത് ഇരുപതോളം മുറിവുകള്‍.തലയ്ക്ക പിന്നില്‍ ദണ്ഡ് കൊണ്ട് അടിച്ച പാടുണ്ട്.നെഞ്ചിലും കഴുത്തിലും താടിയിലും കത്തികൊണ്ട് മുറിവേല്പിച്ച പാടുണ്ട്.ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റിക പോലുള്ള വസ്തുകൊണ്ട് മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് മൂക്ക് അറ്റുപോയതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ജിഷ എന്ന ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ട വിവരം അറിയുന്നത്.സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.ഒന്നില്‍ കൂടുതല്‍പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പിന്നില്‍നിന്ന് ഷാള്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് പിടച്ച ശേഷമായിരുന്നു ബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം ഒരുമുറി മാത്രമാണ് വീടിനുണ്ടായിരുന്നത്. ഇവിടെ മല്‍പ്പിടുത്തം നടന്നതിന്‍റെ  തെളിവുകളുണ്ട്. വീടിനുള്ളിലെ സാധനങ്ങള്‍ എല്ലാം അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പെരുമ്പാവൂരില്‍ നടന്ന സംഭവമായതിനാല്‍ പോലീസിന്‍റെ പ്രാഥമിക അന്വേഷണങ്ങള്‍ നടക്കുന്നത് അവരുടെ ഇടയിലാണ്.കൃത്യത്തില്‍ ഒന്നിലേറെ ആളുകള്‍ ഉണ്ടായിരുന്നതായും സൂചനകളുണ്ട്.പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഇവരുടേത് സാമ്പത്തികമായി പിന്നില്‍നില്‍ക്കുന്ന കുടുംബമാണ്.ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയാണ് ജിഷ പഠിച്ചിരുന്നത്.ജിഷയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് ഉപേക്ഷിച്ച് പോയതാണ്.സഹോദരി ദീപ.
.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും