സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റുകള്‍

വിമെന്‍പോയിന്‍റ് ടീം

കുടുംബശ്രീ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കും. പതിയ 3000 സൂക്ഷ്മ സംരംഭങ്ങള്‍കൂടി സംസ്ഥാനത്ത് ആരംഭിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ എല്ലാ കുടുംബങ്ങളില്‍നിന്നും ഒരാള്‍ക്കുകൂടി അവസരം നല്‍കും. ബിസിനസ് മേഖലയില്‍ കോര്‍പറേറ്റുവല്‍ക്കരണത്തിനെതിരെയുള്ള ശക്തമായ ബദല്‍ സംവിധാനമാണ് കുടുംബശ്രീ സംരംഭങ്ങളെന്നും മന്ത്രി ജലീല്‍ പറഞ്ഞു. കുടുംബശ്രീ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി.

വിവിധ രാജ്യങ്ങള്‍ കുടുംബശ്രീയെ മാതൃകയാക്കുകയാണ്. രാജ്യത്ത് ഒമ്പത് സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ധാരണാപത്രം ഒപ്പിട്ടു. ട്രാന്‍സ്ജെന്‍ഡേഴ്സ്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി സ്പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ ആരംഭിച്ചു. നിലവില്‍ ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കാണ് അയല്‍ക്കൂട്ട അംഗത്വം. എല്ലാ കുടുംബങ്ങളില്‍നിന്നും പുതിയ തലമുറയിലെ ഒരാളെക്കൂടി ഇനി അംഗമാക്കും. 

കുടുംബശ്രീ യൂണിറ്റുകള്‍ വൈവിധ്യമുള്ള ഒട്ടേറെ സാധനം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇവയ്ക്ക് സ്ഥിരമായ വിപണി പലയിടത്തുമില്ല. ഇതിനു പരിഹാരമായാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പുതിയ 200 ബഡ്സ് സ്കൂള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍ എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും