സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്, പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂവെന്ന് കേന്ദ്രമന്ത്രി

വിമെന്‍പോയിന്‍റ് ടീം

ട്രാന്‍സ്ജന്ററുകള്‍ സാരി ധരിക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രി രാംദാസ് അത്താവാലെ. ട്രാന്‍സ്ജന്ററുകള്‍ സാരിക്കു പകരം പാന്റും ഷര്‍ട്ടുമാണ് ധരിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്.
‘അവര്‍ സ്ത്രീകളല്ല, പുരുഷന്മാരുമല്ല.’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കുന്നതിനെതിരെ രംഗത്തുവന്നത്. 

ട്രാന്‍സ്‌ജെന്ററുകളുമായി ബന്ധപ്പെട്ട ഒരു ദേശീയ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ സ്ത്രീകളല്ല, പുരുഷന്മാരുമല്ല, അവര്‍ മനുഷ്യരാണ്… അവര്‍ സ്ത്രീകളല്ലായിടത്തോളം കാലം അവര്‍ സാരി ധരിക്കുന്നതെന്തിനാണ്? അവര്‍ക്ക് പാന്റും ഷര്‍ട്ടും ധരിക്കാം. അവര്‍ പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂ.’ അദ്ദേഹം പറഞ്ഞു.ട്രാന്‍സ്ജന്ററുകളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കിയ ആളാണ് അത്തേവാലെ. അങ്ങനെയുള്ള അദ്ദേഹത്തില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായിരിക്കുന്നത്.
പരാമര്‍ശം വലിയ ബഹളത്തിനു വഴിവെച്ചതിനു പിന്നാലെ തന്നെ അദ്ദേഹം ന്യായീകരണവുമായിരംഗത്തുവന്നു. തന്റേത് ഒരു അഭിപ്രായപ്രകടനം മാത്രമായിരുന്നെന്നും അവര്‍ക്ക് എന്തുവേണമെങ്കിലും ധരിക്കാമെന്നുമാണെന്ന് അദ്ദേഹം തിരുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും