സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

വിമെന്‍പോയിന്‍റ് ടീം

 ഇന്ത്യയില്‍ എല്ലാ 10 മിനിറ്റിലും ഏറ്റവും കുറഞ്ഞത് ഒരു സൈബര്‍ ആക്രമണം വീതമെങ്കിലും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം എല്ലാ 12 മിനിറ്റിലുമായിരുന്നു സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്തിരുന്നത്, ഇതുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ആക്രമണങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആഗോളതലത്തില്‍ റാന്‍സംവേര്‍ വൈറസുകള്‍ ഇന്റര്‍നെറ്റ് ലോകത്ത് സൃഷ്ടിച്ച ഭീതിയെ തുടര്‍ന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുന്നത്.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെ രേഖപ്പെടുത്തിയ സൈബര്‍ ആക്രമണ കേസുകളുടെ എണ്ണം 27,482 ആണ്.
ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുക, സൂക്ഷ്മ പരിശോധന നടത്തുക, അതിക്രമിച്ചു കടക്കുക, വൈറസ്, റാന്‍സംവേര്‍ ആക്രമണങ്ങള്‍ ഇതെല്ലാം ഉള്‍പ്പടെയുള്ള കേസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കണ്ടെത്തേണ്ടതും പ്രതിരോധിക്കേണ്ടതും ഏറെ നിര്‍ണായകമാണെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 1.71 ലക്ഷം സൈബര്‍ കുറ്റകൃത്യങ്ങളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ 27,482 സൈബര്‍ കുറ്റകൃത്യങ്ങളും കഴിഞ്ഞ വര്‍ഷം 50,000 കുറ്റകൃത്യങ്ങളുമാണ് നടന്നിട്ടുള്ളത്.
ഭൂരിപക്ഷം ഓര്‍ഗനൈസേഷനുകളും സൈബര്‍ സുരക്ഷ പാലിക്കേണ്ട ഒരു ചുമതലയായി നോക്കിക്കഴിഞ്ഞുവെന്ന് സൈബര്‍ ക്രൈം വിദഗ്ധനായ മിര്‍സ ഫൈസാന്‍ ആസാദ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും