സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടമ്മക്കെതിരെ കോണ്‍ഗ്രസ് അക്രമം

വിമെന്‍പോയിന്‍റ് ടീം

കോവളം എംഎല്‍എ വിന്‍സെന്റിനെതിരെ പരാതി നല്‍കിയ വീട്ടമ്മയ്ക്കെതിരെ കോണ്‍ഗ്രസ് ആക്രമണം. കലിപൂണ്ട പ്രവര്‍ത്തകര്‍ വീട്ടമ്മയ്ക്കു നേരെ ചീമുട്ടയെറിഞ്ഞു. വൈകുന്നേരം വീടിനുമുന്നിലെത്തിയാണ് കോണ്‍ഗ്രസുകാര്‍ അക്രമമഴിച്ചുവിട്ടത്.

വിന്‍സെന്റിന്റെ പീഡനത്തില്‍ മനംമടുത്ത വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായിരുന്നു. ഇന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് ആക്രമണം. പലയിടങ്ങളില്‍ നിന്നായി സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസുത്രിതമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആക്രമണം ശക്തമായതോടെ ഇവരെ പൊലീസ് സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും