സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പര്‍ദ്ദ വിവാദത്തില്‍ ശക്തമായ നിലപാടുമായി മാനേജ്മെന്റ്

വിമെന്‍പോയിന്‍റ് ടീം

പര്‍ദ്ദ ധരിച്ച് മാത്രമേ പഠനത്തിന് വരാന്‍ കഴിയൂ എന്ന നിര്‍ബന്ധം പിടിച്ച വിദ്യാര്‍ഥിയുടെ ആവശ്യം നിരാകരിച്ച് മുസ്ലീം മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനം. സ്ഥാപനത്തിലെ യൂണിഫോം ആയ സാരി ധരിക്കാന്‍ പറ്റില്ലെന്നും പകരം പര്‍ദ്ദ അണിയാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം കോളേജ് അധികൃതര്‍ നിരാകരിച്ചതോടെ വിദ്യാര്‍ത്ഥിനി പഠനം ഉപേക്ഷിച്ചു. കേരള നദ്വത്തുല്‍ മുജാഹിദ്ദീന്റെ കീഴിലുള്ള മലപ്പുറം എടവണ്ണ ജാമിയ നദ്വിയയില്‍ ടിടിസിക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥിനി ഹുസ്‌ന. സി ആണ് പഠനം ഉപേക്ഷിച്ചത്.

ആഴ്ചയില്‍ മൂന്ന് ദിവസം ടിടിസി വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ യൂണിഫോം ആയി സാരി ഉടുക്കണമെന്നാണ് കോളേജിലെ വ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്നും സാരിക്ക് പകരം പര്‍ദ്ദ തന്നെ അണിയണമെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെയും നിലപാട്. ഇക്കാര്യം കോളേജ് അധികൃതരേയും മാനേജ്‌മെന്റിനേയും കെഎന്‍എം സംസ്ഥാന നേതൃത്വത്തേയും അറിയിച്ചെങ്കിലും കോളേജിലെ ചട്ടത്തില്‍ മാറ്റം വരുത്തില്ലെന്ന നിലപാട് അറിയിച്ചു. ഇതോടെയാണ് ഹുസ്‌ന പഠനം ഉപേക്ഷിച്ചത്. അതേ സമയം എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനത്തില്‍ ഒരേ നിയമാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഹുസ്‌ന മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠനം തുടരുവാനുള്ള ഒരുക്കത്തിലാണ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മറ്റു പല മുസ്ലീം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിലും പര്‍ദ്ദ ധരിക്കാനുള്ള അനുവാദം നല്‍കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടംബം ആരോപിക്കുന്നു.

നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മാനേജ്‌മെന്റിന്റെ നിയമങ്ങള്‍ ഒരു കുട്ടിക്കായി മാറ്റാനാകില്ലെന്ന ഉറച്ച നിലപാടാണ് കോളേജ് അധികൃതരുടേത്. കുട്ടിയ്ക്ക് പര്‍ദ്ദ ധരിച്ചു മാത്രമേ പഠനത്തിനു വാരാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ അത് അനുവദിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും