സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മതനിരപേക്ഷത കാക്കാന്‍ പെണ്‍കൂട്ടായ്‌മ

വിമെന്‍പോയിന്‍റ് ടീം

അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്റെ 'മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ' ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്തു. ദേശീയ സെമിനാറോടെയാണ് ക്യാമ്പയിന് തുടക്കമായത്. 

ജാതിമത പരിഗണനകള്‍ക്ക് അതീതമായി സ്ത്രീകളെ അണിനിരത്താനാണ് സംസ്ഥാനത്തുടനീളം പെണ്‍കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സ്വാതന്ത്യ്ര സമര പോരാട്ടങ്ങളില്‍ ജ്വലിച്ച സ്ത്രീത്വങ്ങളെ കുറിച്ചും അവരുടെ ആശയങ്ങളെ കുറിച്ചും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.   

മതനിരപേക്ഷതയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ സ്ത്രീ ജീവിതത്തെ ഭീതിതമാക്കുന്നു. സംഘപരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഭരണം സ്ത്രീജീവിതത്തിന്റെ സര്‍വമേഖലകളിലും അനാവശ്യമായി ഇടപെടുകയാണ്. ഇത് സ്ത്രീ ജീവിതത്തെയാണ് ബാധിക്കുന്നത്. ഇതിനെല്ലാമെതിരെ സ്ത്രീകളെ അണിനിരത്തും. മതനിരപേക്ഷതക്ക് ഭീഷണി സംഘപരിവാറാണെന്ന് എഴുത്തുകാരിയും സിനിമാപ്രവര്‍ത്തകയുമായ ചേതന തീര്‍ഥഹള്ളി പറഞ്ഞു.

എല്ലാ മതമൌലികവാദത്തിലും സ്ത്രീകളുടേത് സമാന അവസ്ഥയാണ്. മതനിരപേക്ഷത സംബന്ധിച്ച വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് നല്‍കണം. യുക്തിസഹമായി ചിന്തിക്കുന്നവരും വിവേകമുള്ളവരുമായി സ്ത്രീകള്‍ മാറണം. സ്ത്രീകളുടെ സ്വാതന്ത്യ്രത്തിന് മതനിരപേക്ഷത ആവശ്യമാണ്. മതനിരപേക്ഷത ഉള്ളിടത്ത് സ്ത്രീക്ക് മുന്നേറ്റത്തിനുള്ള സാഹചര്യം സംജാതമാകും-  അവര്‍ പറഞ്ഞു. 

ആഗോളതലത്തില്‍ പരിഹാസ്യമായ ഇന്ത്യയുടെ മുഖമാണ് ഇപ്പോള്‍ കാണുന്നതെന്ന് സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് പറഞ്ഞു.  വിഷലിപ്തമായ ആശയങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി പറഞ്ഞു.

ടാഗോര്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സൂസന്‍ കോടി അധ്യക്ഷയായി. സി എസ്  സുജാത, പി കെ സൈനബ, ടി ദേവി, എ കെ പ്രേമജം, ഗീനകുമാരി, കെ കെ ലതിക എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ സ്വാഗതവും കണ്‍വീനര്‍ കാനത്തില്‍ ജമീല നന്ദിയുംപറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും