സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

വിമെന്‍പോയിന്‍റ് ടീം

ദിവസങ്ങളായി നഴ്‌സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായതത്. മിനിമം ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തിയത് ചര്‍ച്ചയില്‍ നഴ്‌സുമാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സമരം അവസാനിപ്പിക്കുന്നതായി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.
അമ്പത് കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ 20000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. നഴ്‌സുമാരുടെ മറ്റ് പരാതികള്‍ പരിഹരിക്കാന്‍ സെക്രട്ടറി തല സമിതിയെ നിയോഗിക്കും. തൊഴില്‍, ആരോഗ്യ , നിയമ വകുപ്പ് സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാണ്. ഒരുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

നഴ്‌സിംഗ് ട്രെയ്‌നിമാരുടെ സ്റ്റൈപ്പന്റ് കാലോചിതമായി വര്‍ദ്ധിപ്പിക്കും.ട്രെയ്‌നിംഗ് കാലാവധിയും സ്റ്റൈപ്പന്റ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും