സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മള്‍ട്ടി ഡിസിപ്ലിനറി ട്രാന്‍ജന്‍ഡര്‍ ക്ലിനിക്-ഒരു പുതിയ ചുവട് വയ്പ്പ്

വിമെന്‍പോയിന്‍റ് ടീം

കഴിഞ്ഞ മെയ് 23 നാണ് കോട്ടയം ജില്ലാ ലീഗില്‍ അതോറിറ്റിയുടെയും എയ്ഡ്‌സ് രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സമൃദ്ധിയുടെയും സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ മള്‍ട്ടി ഡിസിപ്ലിനറി ട്രാന്‍ജന്‍ഡര്‍ ക്ലിനിക് ആരംഭിച്ചത്. മാസത്തിലെ ആദ്യ ചൊവ്വാഴ്ച പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഇപ്പോള്‍ തന്നെ അമ്പതിലധികം ഭിന്നലിംഗക്കാര്‍ എത്തിയതായാണ് കണക്ക്.

ക്ലിനിക്കില്‍ എത്തുന്ന ട്രാന്‍സ്ജന്‍ഡര്‍ രോഗികള്‍ക്ക് ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ജനറല്‍ മെഡിസിന്‍, ഡെര്‍മോട്ടോളജി, പ്ലാസ്റ്റിക് സര്‍ജറി, സൈക്കാട്രി വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടാന്‍ കഴിയുന്ന വിധത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ഈ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ പാനലാണ് ലിംഗമാറ്റത്തിനെത്തുന്നവരുടെ ചികിത്സാ ക്രമങ്ങള്‍ തീരുമാനിക്കുന്നത്. മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച 10 മണി മുതല്‍ രണ്ട് മണി വരെ എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കും വിധം പൊതുവായൊരു സന്ദര്‍ശന രീതിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താത്ക്കാലികമായി പ്ലാസ്റ്റിക് സര്‍ജറി ഒപിയിലായിരിക്കും ക്ലിനിക് പ്രവര്‍ത്തിക്കുക.രേഖകള്‍ പ്രകാരം, ജൂലൈ നാലിന് ചര്‍മത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയ നഴ്‌സായി ജോലിചെയ്യുന്ന സ്വപ്നയാണ് ക്ലിനിക്കിലെ ആദ്യത്തെ സന്ദര്‍ശക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും