സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവ്

വിമെന്‍പോയിന്‍റ് ടീം

ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അവശ്യസര്‍വ്വീസ് നിയമം (എസ്മ) പ്രയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ അറിയിച്ചു. സമരക്കാരുടെ അഭിഭാഷകന്റെ അഭിപ്രായം പോലും തേടാതെയാണ് മാനേജ്‌മെന്റുകളുടെ പരാതിയില്‍ കോടതി തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും