സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തെരുവിലെ യുദ്ധം മാത്രമാണ് അവസാനിച്ചത്, പെണ്‍കുട്ടികള്‍ക്കായുള്ള പോരാട്ടം ഇനിയും ബാക്കി

വിമെന്‍പോയിന്‍റ് ടീം

ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായി തന്റെ 20 ആം പിറന്നാള്‍ ആഘോഷിച്ചത് മൊസൂളിലെ കലാപം മൂലം നാടു വിടാന്‍ നിര്‍ബന്ധിതരായ പെണ്‍കുട്ടികള്‍ക്കൊപ്പം. ഗേള്‍ പവര്‍ ട്രിപ്പിന്റെ ഭാഗമായി ഇറാഖിലെത്തിയ മലാല ഐ.എസ് അക്രമം വിതച്ച മൊസൂളിലേയും മറ്റ് പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് പിറന്നാള്‍ ദിനം ചെലവഴിച്ചത്.

കലാപം മൂലം മാറ്റിപ്പാര്‍പ്പിച്ചവരായിരുന്നു എല്ലാ പെണ്‍കുട്ടികളും. ‘ എന്റെ പിറന്നാള്‍ ദിനം ഞാന്‍ ഇറാഖിലെ 13 കാരിയായ നയിറിനെ പോലുള്ള പെണ്‍കുട്ടികള്‍ക്കൊപ്പമാണ്. തീവ്രവാദികള്‍ മൊസൂള്‍ കീഴടക്കിയത് മുതല്‍ മൂന്ന് വര്‍ഷമായി നയിര്‍ സ്‌കൂളില്‍ പോയിട്ട്. എപ്രിലിലാണ് അവളുടെ കുടുംബം നഗരം വിടുന്നത്. നയിറിന്റെ പിതാവിനെ ഐ.എസ് തടവിലാക്കുകയായിരുന്നു. അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരും ഇതുവരേയും ലഭ്യമല്ല.’ മലാല പറയുന്നു.യ്യടുത്താണ് മൊസൂളിനെ സൈന്യം മോചിപ്പിച്ചത്. തെരുവിലെ യുദ്ധം അവസാനിച്ചെങ്കിലും പെണ്‍കുട്ടികള്‍ക്കായുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നും മലാല പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും