സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗിന്നസില്‍ ഇടം നേടി പി സുശീല

വിമെൻ പോയിന്റ് ടീം

പ്രമുഖ പിന്നണി ഗായിക പി സുശീല ഗിന്നസ് പ്രഭയില്‍. ആറു ഭാഷകളിലായി 17, 695 ഗാനങ്ങള്‍ ആലപിച്ചതിനാണ് അംഗീകാരം.1960 മുതല്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, സിംഹളീസ് തുടങ്ങിയ ഭാഷകളിലാണ് പി സുശീല ഗാനങ്ങള്‍ ആലപിച്ചിച്ചുള്ളത്. ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡാണിതെന്ന് ഗിന്നസ് അധികൃതര്‍ വിലയിരുത്തി. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് പി സുശീല ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് പാടിയത് 1336 ഗാനങ്ങള്‍. 1952 ല്‍ 'പെറ്റ്രതായ്' എന്ന തമിഴ് സിനിമയിലാണ് ആദ്യമായി പാടിയത്. അഞ്ചു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 'പൂന്തേനരുവി പൊന്മുടി പുഴയുടെ.....'(ഒരു പെണ്ണിന്റെ കഥ), 'പൂവുകള്‍ക്കു പുണ്യകാലം...' (ചുവ സന്ധ്യകള്‍) എന്നീ ഗാനങ്ങള്‍ക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. 2008 ല്‍ രാജ്യം പത്മഭൂഷ നല്‍കി ആദരിച്ച സുശീല മലയാളത്തില്‍ 916 പാട്ടുകളാണ് പാടിയിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും