സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

വിമെന്‍പോയിന്‍റ് ടീം

പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ പാഠംപഠിപ്പിച്ച യു.പിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശ്വറിലെ സയാന സര്‍ക്കിളിലെ പൊലീസ് ഉദ്യോഗസ്ഥയായ ശ്രേഷ്ഠാ താക്കൂറിനേയാണ് ബഹ്‌റൈച്ചിലേക്ക് സ്ഥലംമാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തേ തീരൂവെന്ന ബി.ജെ.പി നേതാക്കളുടെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. വിഷയത്തില്‍ പതിനൊന്നോളം ബി.ജെ.പി എം.എല്‍.എമാരും എം.പിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിട്ടത്.

ജൂണ്‍ 22 നായിരുന്നു ബി.ജെ.പിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെ വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസിനെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടുറോഡില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഓഫീസറായ ശ്രേഷ്ഠാ താക്കൂര്‍ പ്രവര്‍ത്തകര്‍ക്ക് ‘കണക്കിന് മറുപടി നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും