സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെണ്കുട്ടികളുടെ ഹോസ്റ്റലില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

വിമെൻ പോയിന്റ് ടീം

പട്ടികജാതി-പട്ടികവികസനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്കുട്ടികളുടെ ഹോസ്റ്റലിനു നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ലോ കോളേജ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൂച്ചെടിവിള പോസ്റ്റ് മെട്രിക് വിമെന്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളാണ് അക്രമം ഭയ് കഴിയുന്നത്.
പ്ലസ് വണ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന 350 ലധികം കുട്ടികള്‍ ഈ ഹോസ്റ്റലിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബങ്ങളില്‍ നിന്നു വന്നവരാണ്. സാമൂഹ്യവിരുദ്ധരുടെ അശ്ലീല പ്രദര്‍ശനവും അസഭ്യ പറയലും ഇവിടെ പതിവാണ്. ഹോസ്റ്റലില്‍ ഇറക്കാതെ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടിരുന്നു. ഇതിനെ തുടര്‍ന്ന് വനിതാ കമ്മീഷനിലും പോലീസിലും എസ് സി -എസ് ടി ജില്ലാ ഓഫീസിലും പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ല. ഹോസ്റ്റലിനു മുമ്പില്‍ കാറില്‍ കറങ്ങിയിരുന്ന ഒരാളെ പിടിക്കൂടിയിരുന്നു. ഹോസ്റ്റലിനു മുമ്പില്‍ സ്ട്രീറ്റ് ലൈറ്റും സി സി ടി വി ക്യാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയില്ല. മൂന്ന് സെക്യൂരിറ്റി ജീവനക്കാരും ചുറ്റുമതിലും ഗേറ്റും ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് യാതൊരു കുറവും ഇല്ല.
റസിഡന്റ് ട്യൂട്ടര്‍ തസ്തിക നിലവിലുണ്ടെങ്കിലും തുച്ചമായ ശംബളം നല്‍കുന്നതുകാരണം ഈ തസ്തികയിലേക്ക് ആരും വരുന്നില്ല. എസ് സി എസ് ടി ജില്ലാ ഓഫീസ് ഇന്‍ ചാര്‍ജാണ് നിലവില്‍ ഹോസ്റ്റലിന്റെ സൂപ്രണ്ട്.മെഡിസിന്‍, എന്‍ജിനിയറിങ് എന്നീ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളും ഇവിടെ ഉണ്ട്. രാവിലെ 7.30 മുതല്‍ പുറത്തുപോകുന്ന പെണ്കുട്ടികള്‍ വൈകിട്ട് 6.30ന് ഹോസ്റ്റലില്‍ തിരിച്ചെത്തണമെന്ന സമയക്രമം കൃത്യമായി പാലിക്കപ്പെടുുന്നുണ്ട്. അതുകൊണ്ട് തന്നെ പെണ്കുട്ടികളുടെ നേര്‍ക്കുള്ള ഈ അതിക്രമം തടയാന്‍ ഇനിയും അധികൃതര്‍ വൈകരുത് എന്നാണ് അപേക്ഷ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും