സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പോരാട്ടം ദലിതർ തമ്മിലുള്ളതല്ല ; ആശയങ്ങൾ തമ്മിലാണ്ഃ മീരാ കുമാർ

വിമെന്‍പോയിന്‍റ് ടീം

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന്​ പ്രതിപക്ഷ രാഷ്​ട്രപതി സ്ഥാനാർഥി മീരാ കുമാർ. രണ്ട്​ തത്വശാസ്​ത്രങ്ങളാണ്​ നേർക്കുനേരുള്ളത്​. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും മത്സരരംഗത്ത്​ ഭരണപക്ഷ –പ്രതിപക്ഷ സ്ഥാനാർഥികൾ ഉണ്ടായിട്ടുണ്ട്​. എന്നാൽ അന്നൊന്നും സ്ഥാനാർഥികളുടെ ജാതിയോ മതമോ ചർച്ചാ വിഷയമായിട്ടില്ല. ഇന്ന്​ സ്ഥാനാർഥികളുടെ ജാതിയാണ്​ പ്രധാനമായും എടുത്തുകാട്ടുന്നതെന്നും മീരാ കുമാർ ചൂണ്ടിക്കാട്ടി. 

മാധ്യമ സ്വാതന്ത്ര്യം,  സാമൂഹിക നീതി,  ജാതി വ്യവസ്ഥാ ധ്വംസനം തുടങ്ങിയ ആശയങ്ങളാണ്​ ​ പ്രതിപക്ഷ പാർട്ടികൾ എൻ.ഡി.എക്കെതിരെ മുന്നോട്ടുവെക്കുന്നത്​. രാജ്യത്തി​​െൻറ പരമോന്നത പദവിയിലേക്ക്​ സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്ത 17 പ്രതിപക്ഷ പാർട്ടികളോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും മീരാ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െൻറ ഭാഗമായി ഗുജറാത്തിൽ മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ. 
നാളെയാണ്​ മീരാ കുമാർ പത്രിക സമർപ്പിക്കുക.  ജൂലൈ 17 നാണ്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​. രാംനാഥ്​ കോവിന്ദാണ്​ ബി.ജെ.പി സ്ഥാനാർഥി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും