സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലിംഗച്ഛേദം :പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

വിമെന്‍പോയിന്‍റ് ടീം

ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പോക്സോ കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജി നല്‍കി കോടതിയുടെ സമയം മിനക്കെടുത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് തിരുവനന്തപുരം പോക്സോ കോടതി പരാതിക്കാരിയെ വിമര്‍ശിച്ചത്.
കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പോക്സോ കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷന്‍ വിഭാഗം ചൂണ്ടിക്കാട്ടി. കേസില്‍ നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പീഡനശ്രമത്തിനിടെ സ്വാമിയുടെ ലിംഗം മുറിച്ചുവെന്ന് ആദ്യം പോലീസിനും പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴിയും നല്‍കിയ പെണ്‍കുട്ടി നിലപാട് മാറ്റിയിരുന്നു. താനല്ല ലിംഗം മുറിച്ചതെന്നും കാമുകന്‍ അയ്യപ്പദാസാണെന്നും പെണ്‍കുട്ടി നിലപാടെടുത്തു. മാത്രമല്ല പോലീസ് നിര്‍ബന്ധിച്ചാണ് സ്വാമിക്കെതിരെ മൊഴി കൊടുപ്പിച്ചതെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേസ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും