സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിബി മാത്യൂസിനെതിരെ നിയമനടപടിയെടുക്കണം:ആനി രാജ

വിമന്‍ പോയിന്റ് ടീം

മുന്‍ ഡിജിപി സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന പുസ്തകത്തില്‍ സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന പരാമര്‍ശമുള്ള അധ്യായം പിന്‍വലിക്കണമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍എഫ്ഐഡബ്ള്യു) ജനറല്‍ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു.
സൂര്യനെല്ലി കേസ് അന്വേഷിച്ച സിബി മാത്യൂസ് കേസിലെ പ്രതിയായിരുന്ന നേതാവിനെ വെള്ളപൂശാനാണ് ശ്രമിക്കുന്നത്. പെണ്‍കുട്ടി പറഞ്ഞതത്രയും കള്ളമാണെന്നു സ്ഥാപിക്കാനും ശ്രമിക്കുന്നു. പെണ്‍കുട്ടിയെ അപമാനിച്ച ഗ്രന്ഥകര്‍ത്താവിനെതിരെ നിയമനടപടിയെടുക്കണം. നിലവിലുള്ള പുസ്തകം പിന്‍വലിക്കുകയും പീഡനക്കേസിലെ ഇരയെ അപമാനിക്കുന്ന അധ്യായം നീക്കംചെയ്യുകയുംവേണം- 
സൂര്യനെല്ലി പീഡനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയത്. യുവതി ജോലിസ്ഥലത്തും പൊതുസ്ഥലത്തുമെല്ലാം അപമാനിക്കപ്പെടാന്‍ സിബി മാത്യൂസിന്റെ പുസ്തകം കാരണമാകുന്നു എന്നതാണ് പ്രധാന വിമര്‍ശനം.




പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും