സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യു.പിയില്‍ 100 ദളിത് യുവതികള്‍ ബുദ്ധമതം സ്വീകരിച്ചു

വിമെന്‍പോയിന്‍റ് ടീം

യു.പിയിലെ സഹാരണ്‍പൂരില്‍ ദളിത് സമുദായത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബുദ്ധമതം സ്വീകരിക്കുന്നതായി ദളിത് സ്ത്രീകള്‍. നൂറോളം സ്ത്രീകളാണ് ബുദ്ധമതം സ്വീകരിക്കുന്നതായി അറിയിച്ചത്. അടുത്തിടെ സഹാരണ്‍പൂരിലുണ്ടായ ജാതി സംഘര്‍ഷങ്ങളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഭീം ആര്‍മി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. രാംപൂര്‍ മണിഹരണില്‍ ഒത്തുകൂടിയ യുവതികള്‍ രണ്ടു മണിക്കൂറിലേറെ സമയം പ്രതിഷേധിച്ചു. പിന്നീട് രാജ്ഭാഹെയില്‍ ഹിന്ദു ദേവികളുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടിയ ഇവര്‍ ചിത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കിക്കൊണ്ട് ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

പൊലീസ് അതിക്രമത്തിനെതിരെ ഇവര്‍ ജില്ലാ ഭരണകൂടത്തിനും രാഷ്ട്രപതിക്കും മെമ്മോറാണ്ടം നല്‍കുകയും ചെയ്തു. ‘പൊലീസ് ദളിതരെ പീഡിപ്പിക്കുകയാണെന്ന് ഈ യുവതികള്‍ ആരോപിക്കുന്നു.’ ദളിത് യുവതികളുടെ മതംമാറ്റം സ്ഥിരീകരിച്ചുകൊണ്ട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ ഗുപ്ത പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും