സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൊതുസ്ഥലത്ത് വിസര്‍ജ്ജിക്കുന്ന സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് തടഞ്ഞയാളെ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്നു

വിമെന്‍പോയിന്‍റ് ടീം

തുറന്ന സ്ഥലത്ത് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളെ വിരട്ടുകയും അവരുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞ മധ്യവയസ്‌കനെ അടിച്ച കൊന്നു. രാജസ്ഥാനിലെ ബഗ്‌വാസ കാച്ചി ബാസ്റ്റിയിലാണ് സംഭവം. രാവിലെ ആറരയോടെയാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി സ്ത്രീകള്‍ തുറന്ന പ്രദേശത്തെത്തിയത്. ഈ പ്രദേശം ഉള്‍പ്പെടുന്ന നഗരസഭയിലെ ഉദ്യോഗസ്ഥരാണ് സ്ത്രീകളെ വിരട്ടുകയും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇതിനിടെ സ്ഥലത്തെത്തിയ സഫര്‍ ഖാന്‍ എന്നയാളാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. തുടര്‍ന്നാണ് ഇയാളെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കാനാരംഭിച്ചത്. വടികള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് സഫര്‍ ഖാന്‍ മരിച്ചത്. സംഭവത്തില്‍ സഫറിന്റെ സഹോദരനായ നൂര്‍ മൊഹമ്മദ് പൊലീസില്‍ പരാതി നല്‍കി. നഗരസഭയിലെ ഉദ്യോഗസ്ഥരായ കമല്‍ ഹരിജന്‍, റിതേഷ് ഹരിജന്‍, മനിഷ് ഹരിജന്‍, നഗര്‍ പരിഷദ്, അശോക് ജെയിന്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. 

അതേസമയം തങ്ങള്‍ സഫര്‍ ഖാനെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അയാള്‍ തങ്ങളെ അധിക്ഷേപിക്കുകയും ശുചിത്വ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. കൂടാതെ തങ്ങള്‍ അവിടെ നിന്നും മടങ്ങുമ്പോള്‍ സഫറിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറയുന്നത്. കഴിഞ്ഞമാസം അവസാനം പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം 58 ലക്ഷം കക്കൂസുകള്‍ നിര്‍മ്മിച്ചതായി അവര്‍ അറിയിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ 9,891 ഗ്രാമപഞ്ചായത്തുകളില്‍ 4,973 പഞ്ചായത്തുകളില്‍ നിന്നും തുറസായ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ് അവരുടെ അവകാശവാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും