സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണംഃ സ്വാധി സരസ്വതി

വിമെന്‍പോയിന്‍റ് ടീം

ബീഫ് കഴിക്കുന്നത് ജീവിത നിലവാരത്തിന്റെ അടയാളമായി കാണുന്നവരെ തൂക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് സാധ്വി സരസ്വതി. ഗോവയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരസ്വതി. ഗോ മാംസം ഭക്ഷിക്കുന്നവരെ പൊതു മധ്യത്തില്‍ തൂക്കിക്കൊല്ലാന്‍ താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ ആവശ്യം അപ്പൊഴേ ആളുകള്‍ക്ക് പൂര്‍ണ്ണമായി മനസിലാകൂവെന്ന് സ്വാധി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കുന്നതിനായി വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ ചിധ്വാരയില്‍ ഹിന്ദു ജനജാഗ്രിതി സമിതി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിന്ദു കണ്‍വന്‍ഷനില്‍ സംസാരിക്കവെ സ്വാധി സരസ്വതി പറഞ്ഞ വാക്കുകളാണിത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും