സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗര്‍ഭിണികള്‍ക്കുള്ള മോദിസര്‍ക്കാറിന്റെ വിചിത്രമായ ഉപദേശങ്ങള്‍

വിമെന്‍പോയിന്‍റ് ടീം

രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ആയുഷ് മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങളടങ്ങിയ ബുക്ക്‌ലറ്റ് പുറത്തിറക്കിയത്. നിരവധി വിചിത്രമായ ‘ഉപദേശങ്ങളാ’ണ് ബുക്ക്‌ലറ്റില്‍ ഉള്ളത്. മാംസഭക്ഷണവും ലൈംഗികബന്ധവും ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ഗര്‍ഭിണികള്‍ക്ക് ഉപദേശമുണ്ട്. 

ബുക്ക്‌ലറ്റിലെ മറ്റ് ഉപദേശങ്ങള്‍ ഇങ്ങനെയാണ്. നല്ല ആളുകള്‍ക്കൊപ്പം മാത്രമേ സമയം ചെലവഴിക്കാവൂ. മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിടുക. ഇത് ഗര്‍ഭപാത്രത്തിലെ കുട്ടിയേയും സ്വാധീനിക്കും. ആത്മീയചിന്തകളില്‍ മുഴുകുന്നതും നല്ലതാണ്. ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രങ്ങള്‍ വായിക്കണം. ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കണം. ഗര്‍ഭിണികള്‍ ശാന്തരായി ഇരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉപദേശിക്കുന്നു. എന്നാല്‍ ഉപദേശങ്ങളിലെ പലതും അടിസ്ഥാനരഹിതമാണെന്നാണ് വിഗ്ധരുടെ അഭിപ്രായം. ഗര്‍ഭിണികള്‍ കരുതലോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ സാധാരണയായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സങ്കീര്‍ണ്ണതയുള്ളവര്‍ മാത്രമാണ് ഇത് ഒഴിവാക്കേണ്ടത്. അതുപോലെ ഭക്ഷണത്തിലും പ്രത്യേക നിയന്ത്രണങ്ങള്‍ ആവശ്യമില്ല. ഗര്‍ഭിണി സന്തോഷിക്കാന്‍ ഇന്നത് ചെയ്താല്‍ മതി എന്ന് പറയുന്നത് തെറ്റാണ്. അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് വേണ്ടത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും